നെല്ലുവായ് ശ്രീ ധന്വന്തരി ആയുർവേദ റിസർച്ച് സെൻ്ററിനെ
ആയുർവേദ ടൂറിസത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും എരുമപ്പെട്ടി - ഇന്ത്യയിലെ പ്രഥമ ധന്വന്തരി ക്ഷേത്രമായ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ നെല്ലുവായ് ശ്രീ ധന്വന്തരി ആയുർവേദ റിസർച്ച് സെന്ററിനെ ആയുർവേദ ടൂറിസവുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും , കിടത്തിചികിത്സക്കുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിർമ്മിക്കുവാനും വികസനസമിതി യോഗം തീരുമാനിച്ചു.
നിലവിൽ ധന്വന്തരി ക്ഷേത്രം കേരള ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.ഈ ക്ഷേത്രത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭക്തർ എത്തുന്നുണ്ട്. ആയുർവേദ ചികിത്സയുമായി അഭേദ്യബന്ധം ക്ഷേത്രത്തിനുള്ളതിനാൽ ആയുർവേദരംഗത്തെ പ്രമുഖരടക്കം ഒട്ടേറെപേർ ദിവസവും എത്തുന്നുണ്ട്. താമസിച്ച് ദർശനം നടത്തുന്നതിനുമുള്ള പോരായ്മ ഉടൻ പരിഹരിക്കുമെന്നും വികസന സമിതി ഭാരവാഹികൾ അറിയിച്ചു. വികസനസമിതി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ അധ്യക്ഷനായിരുന്നു. ചെയർമാനായി പി. സി.അബാൽ മണിയെയും , സെക്രട്ടറിയായി ടി കെ ശിവനെയും ട്രഷററായി എൻ ബി ബിജുവിനെയും തെരഞ്ഞെടുത്തു.വികസന സമിതി അംഗങ്ങളായി ദേവസ്വം ഓഫീസർ പി. ബി. ബിജു, മെഡിക്കൽ ഓഫീസർ ഡോ. അരുൺ കൈമൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ, എ.കെ. സതീഷ്‌കുമാർ ,ഡോ. വി. സി. ബിനോജ്, സംഗീതപ്രസാദ്, അഡ്വ. ഇ. പ്രജിത്കുമാർ, കെ. വി. ശങ്കരനാരായണൻ, എ. നന്ദകുമാർ ,ഡോ. കെ. ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍