ചിമ്മിനി ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി.
പാലപ്പിള്ളി: ചിമ്മിനി ഡാമിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമിൽ നിന്നും വൈദ്യുതി ഉൽപ്പാദനത്തിനായി 6.36m3/s എന്ന തോതിൽ ജലം ഇന്ന് ഉച്ചക്ക് 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കി. കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ആയതിനാൽ കുറുമാലി, കരുവന്നൂർ പ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ