എം.യു. കബീർ സി.പി.ഐ മണ്ഡലം സെക്രട്ടറി.

വടക്കാഞ്ചേരി: എം.യു. കബീർ സി.പി.ഐ  വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഇ.എം. സതീശൻ മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവായതിനെ തുടർന്നാണ് കെ.കെ. ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ഏകകണ്ഠമായി എം.യു. കബീറിനെ പുതിയ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

യോഗത്തിൽ സി പി ഐ സംസ്ഥാന എക്സിക്യൂടീവ് അംഗം സി.എൻ.ജയദേവൻ,ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ.സോമനാരായണൻ, ഇ.എം.സതീശൻ എന്നിവർ പങ്കെടുത്തു. നേരത്തേ സി പി ഐ യുടെ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും എഐവൈഎഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന എം.യു.കബീർ, സർവ്വീസിൽ പ്രവേശിച്ചതിനുശേഷം ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.