വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ നഗരസഭ തിമിര വിമുക്തമാക്കുക എന്ന ആശയത്തെ മുൻനിർത്തി ഈ വർഷംമുഴുവൻ നടത്തുന്ന സൗജന്യനേത്ര പരിശോധനക്യാമ്പുകൾ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ നഗരസഭ തിമിര വിമുക്തമാക്കുക എന്ന ആശയത്തെ മുൻനിർത്തി ഈ വർഷംമുഴുവൻ നടത്തുന്ന സൗജന്യനേത്ര പരിശോധനക്യാമ്പുകൾ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ജെയിംസ് പോൾ വളപില മുഖ്യപ്രഭാഷണം നടത്തി.
365 ദിവസവും അർഹരായവർക്കുള സൗജന്യ പ്രമേഹ സൗജന്യ പരിശോധന ക്യാമ്പ് ഓട്ടു പാറയിലുള്ള എക്സലൻറ് ലാബിലും തിമിര പിരിശോധന ജോൺസൺ ഐകെയറിലും ഡിസ്ട്രക്റ്റ് ഗവർണ്ണർ ഉദ്ഘാടനം. വടക്കാഞ്ചേരി ക്ലബ്ബ് പ്രസിഡണ്ട് എ.പി ജോൺസൺ അധ്യക്ഷത വഹിച്ചു. വിൽസൻ കുന്നംപിള്ളി ഡിസ്ട്രിക്റ്റ് കോഡിനേറ്റർമാരായ പ്രദീപ്മേനോൻ, ബിജുപുറത്തൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ലയൺസ് ഭാരവാഹികളായ പ്രിൻസ് തോമസ്സ്, സി.എ ശങ്കരൻകുട്ടി, ഡോ പിആർ നാരായണൻ, ഹംസ എം അലി, നസീർ എൻ എ, ഡോ ഗിൽബർട്ട് പി പോൾ, തോമസ് തരകൻ, ജെയിംസ് ഫ്രാൻസിസ്, ചന്ദ്രപ്രകാശ് ഇടമന, ഗിരീഷ്കുമാർ,രാജേഷ് സി,ഡോ സുരേന്ദ്രൻ എന്നിവരും ലേഡീസ് ഫോറം ഭാരവാഹികളായ ഉഷ ശങ്കരൻകുട്ടി , ഫൗസിയ നസീർ, പ്രിൻസിജോൺസൻ, ജിജി വിൽസൻ,ലിയോ ജിസ്മി ,ജിൻസി, അലൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ