ഏത് പ്രതിസന്ധിയിലും ഇന്ത്യയുടെ ആത്മാഭിമാനം വീണ്ടെടുക്കുന്ന ധീര ജവാൻമാർ രാജ്യത്തിൻ്റെ സമ്പത്താണെന്ന് കെ.ജയശങ്കർ.
കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഇരുപത്തിയഞ്ചാo വാർഷികത്തോടനുബന്ധിച്ച് കാട്ടകാമ്പാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നടത്തിയ കാർഗിൽ വിജയ് ദിവസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുൻ ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കർ.
72 ദിവസം നീണ്ട് നിന്ന യുദ്ധത്തിനൊടുവിൽ പാകിസ്ഥാൻ പട്ടാളത്തെ അടിയറവ് പറയിച്ച ഇന്ത്യൻ സേന നാടും വീടും, ഉറ്റവരെയും , ഉടയവരെയും വിട്ട് പൊരുതി നേടിയ വിജയത്തിന് രാഷ്ട്രത്തിൻ്റെ കടപ്പാടും, അവരുടെ ത്യാഗത്തിന് മുന്നിൽ ഓരോ പൗരൻ്റെയും ഐക്യദാർഢ്യത്തിൻ്റെ സന്ദേശം കൂടിയാണ് ഇതുപോലുള്ള ചടങ്ങുകളെന്നും ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻ്റ് കൂടിയായ ജയശങ്കർ സൂചിപ്പിച്ചു. കാലത്ത് 8 മണിക്ക് പാലാട്ട്മുറി സെൻ്ററിൽ നടന്ന ചടങ്ങിൽ 19 വർഷം ബംഗാളിലും, പഞ്ചാബിലും, ആസാമിലും, ഹരിയാനയിലും മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ച് രാഷ്ട്ര സേവനത്തിനിടയിൽ നിരവധി മെഡലുകൾ വാങ്ങിയ മിലിട്ടറി ഉണ്ണിയേട്ടൻ എന്നറിയപ്പെടുന്ന ടി. എം ഇയ്യു കുട്ടിയെ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തനിക്ക് കിട്ടിയ മെഡലുകൾ ധരിച്ച് കൊണ്ടായിരുന്നു ഉണ്ണിയേട്ടൻ ചടങ്ങിനെത്തിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.എസ് മണികണ്ഠൻ മുഖ്യാതിഥിയായി.ബിജോയ് ബി തോലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ എം.എം അലി, ശശിധരൻ കണ്ടംപുള്ളി, എൻ.എം റഫീക്ക്, വി.കെ. മുഹമ്മദ്, കെ.വി. മണികണ്ഠൻ, സ്മിത ഷാജി, ടി.കെ.മുഹമ്മദ് കുട്ടി, ജനാർദ്ദനൻ നായർ, സോണി സക്കറിയ, കെ.കെ.രവി, കെ.എ അസീസ്, ലക്ഷ്മി പനോക്കിൽ , ധന്യ, മണികണ്ഠൻ, സന്ധ്യ ഷിബു, ടി.എ വേലായുധൻ, ടി.പ്രസന്ന, കെ.കെ.ഇക്ബാൽ, സുബ്രു അയിനൂർ, സാംസൺ വാഴപ്പുള്ളി എന്നിവർ പ്രസംഗിച്ചു. എൻ.ആർ.ദേവരാജൻ , ജയൻ നടുമുറി, ,കെ.എ ഹനീഫ, വി.കെ.രാജു വിനു മണിയന്തറ, പി ഐ ജോൺ കുട്ടി, കെ. ആർ. ആദിത്യൻ , മുരളി കാട്ടകാമ്പാൽ, ഗിരീഷ് മൂർത്താട്ടിൽ, ചാർളി പഴഞ്ഞി, കെ. അശ്വിൻ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ