കേന്ദ്രത്തിൻ്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ CPI പ്രതിഷേധ പ്രകടനം വടക്കാഞ്ചേരിയിൽ
വടക്കാഞ്ചേരി: ജനദ്രോഹപരവും കേരള വിരുദ്ധവുമായ കേന്ദ്ര സർക്കാർ ബഡ്ജറ്റിനെതിരെസി പി ഐ സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം ഇന്നു വൈകീട്ട് വടക്കാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടന്നു. വടക്കാഞ്ചേരി സി പി ഐ ഓഫീസിൽ നിന്നാരംഭിച്ച് പ്രസ്സ് ക്ലബ്ബ് വഴി നടന്ന പ്രകടനം ഓട്ടുപാറ ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു ചേർന്ന പ്രതിഷേധ യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. സി പി ഐ മുൻ മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.സുധീർ, വി.ജി. രാജൻ, റെജിരാജ്, സി.വി. പൗലോസ്,രാഗിൽ രാധാകൃഷ്ണൻ പ്രസംഗിച്ചു.എം.യു. കബീർ സ്വാഗതവും എം.എ. വേലായുധൻ നന്ദിയും രേഖപ്പെടുത്തി. അബ്ദുൾ സലിം, എ.എ. റിയാസ്,അപ്പുമോൻ, പി.കെ.സുരേന്ദ്രൻ, എ.എ.ചന്ദ്രൻ, സുനിൽ കുന്നത്തേരി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ