തൃശൂർ ജില്ലയില്‍ 96 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3980 പേരാണ് ഈ ക്യാമ്പുകളില്‍ ഉള്ളത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത് 1292 കുടുംബങ്ങളെയാണ്. പീച്ചി, വാഴാനി, പത്താഴക്കുണ്ട്, അസുരൻകുണ്ട്, പൂമല എന്നീ ഡാമുകള്‍ തുറന്നിട്ടുണ്ട്. നിലവില്‍ പെരിങ്ങല്‍കുത്ത് ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റ് മാത്രമേ തുറന്നിട്ടുള്ളൂ. തൂണക്കടവ് ഡാം നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. മഴ അല്‍പ്പം ശമിച്ചതിനാലാണിത്. മുന്നറിയിപ്പ് പരിധിയേക്കാള്‍ കൂടുതലാണ് മണലി, കുറുമാലി പുഴകളിലെ ജലനിരപ്പ്.

 കരുവന്നൂർ പുഴയുടെ മുന്നറിയിപ്പ് നിലയും മറികടന്നിരിക്കുകയാണ്. അതിനാല്‍ മണലി, കുറുമാലി, കരുവന്നൂർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദേശം നല്കിയിട്ടുണ്ട്.  ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന്  ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.