സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി 20 കോ​ടി രൂ​പ​യു​മാ​യി മു​ങ്ങി.

തൃ​ശൂ​ർ: സ്വകാര്യ സ്ഥാപനത്തിലെ  ജീ​വ​ന​ക്കാ​രി​യാ​യ കൊ​ല്ലം സ്വ​ദേ​ശി ധ​ന്യ മോ​ഹ​ന്‍ ആണ് ​20 കോടി തട്ടിയെടുത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്. 18 വ​ര്‍​ഷ​മാ​യി സ്ഥാ​പ​ന​ത്തി​ലെ അ​സി.​ ജ​ന​റ​ല്‍ മാനേജരായിരു​ന്നു ധന്യ മോ​ഹ​ന്‍ . 2019 മു​ത​ല്‍ വ്യാ​ജ ലോ​ണു​ക​ള്‍ ഉ​ണ്ടാ​ക്കി ക​മ്പ​നി​യു​ടെ ഡി​ജി​റ്റ​ല്‍ പേഴ്‌സണല്‍ ലോ​ണ്‍ അക്കൗണ്ടി​ല്‍​നി​ന്നും അ​ച്ഛ​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത് 20 കോ​ടി​യോ​ളം രൂ​പ തട്ടിയെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ​ണം കൊ​ണ്ട് ഇ​വ​ര്‍ ആ​ഡം​ബ​ര വ​സ്തു​ക്ക​ളും സ്ഥ​ല​വും വീടും മ​റ്റും വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ടി​യി​ലാ​കും എ​ന്ന് മ​ന​സി​ലാ​യ​തോ​ടെ യു​വ​തി ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​ഭി​ന​യി​ച്ച് ഓ​ഫീ​സി​ല്‍​നി​ന്ന് ഇറങ്ങിയ ശേ​ഷം മ​റ്റാ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.