തൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു.

നടത്തറ ഐക്യനഗർ സ്വദേശി 48 വയസ്സുള്ള സതീഷ്  ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പോലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. 

തുടർന്നാണ്  വെട്ട് ഏറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിക്കിടെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു കൊലപാതകം.  മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.