വടക്കാഞ്ചേരി: പുതുതലമുറയിൽ വായനാശീലം വളർത്തുവാൻ വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ശ്രീ വ്യാസ എൻ.എസ്.എസ് കോളേജിൽ ഈ അദ്ധ്യയന വർഷം മുഴുവൻ പ്രതിദിനം '10 പത്രങ്ങൾ വിതരണം' ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ശ്രീ വ്യാസാ കോളേജിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ജോൺസൺ എ.പി അദ്ധ്യക്ഷത വഹിച്ചു. സി. എ ശങ്കരൻ കുട്ടി സ്വാഗതം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ വി മുരളിയുടെ സാന്നിദ്ധ്യത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോതിർമണി വടക്കയിൽ, പരിപാടി ഉദ്ഘാടനം ചെയ്തു.സിൻഡിക്കേറ്റ് അംഗം കൂടിയായ ഇംഗ്ലീഷ് അധ്യാപകൻ ഡോ. പ്രദീപ്കുമാർ കെ. പത്രം ഏറ്റുവാങ്ങി ക്ലബ്ബ് ഭാരവാഹികളായ വിൻസൻ കുന്നംപ്പിള്ളി, ഡോ. പി.ആർ നാരായണൻ, ഉണ്ണി വടക്കാഞ്ചേരി, ഹംസ എം അലി, പി.എൻഗോകുലൻ, നസീർ എൻ.എ, യൂ കരുണാകരൻ, നൈസിൽ യൂസഫ്, ചന്ദ്ര പ്രകാശ് ഇടമന, ഗിരീഷ് കുമാർ പി, സാജു ജോസ് എന്നിവരും ലേഡീസ് ഫോറം ഭാരവാഹികളായ ഫൗസിയ നസീർ, പ്രിൻസി ജോൺസൺ, ഫസിത നൈസിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍