ചേലക്കര ലയൺസ് ക്ലബ്ബ്, പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ, ഐറ്റീസ് കണ്ണാശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു. പ്രദേശവാസികൾക്ക് മികച്ച രീതിയിലുള്ള നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.
ചേലക്കര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ശശികുമാർ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ജോയിന്റ് കാബിനറ്റ് സെക്രട്ടറി മത്തായി പാലക്കാട് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി അനീഷ്കുമാർ കെ. എ. സ്വാഗതം പറഞ്ഞു.
ഐറ്റീസ് കണ്ണാശുപത്രി പി. ആർ. ഒ മധുസൂധനൻ പി., എൽ.സി.ഐ.എഫ് (LCIF) ചെയർപേഴ്സൺ രാജഗോപാലൻ നായർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിന്റെ വിജയത്തിനായി പ്രഭാകരൻ ടി., ഡോ. യു. ആർ. ഉണ്ണികൃഷ്ണൻ, ജോയ് ടി. ഐ, സുരേഷ് തൈകാ ടിൽ, ജയശ്രീ ശശികുമാർ, സുനിത പ്രഭാകരൻ, സ്നേഹജ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് മുരളീധരൻ ജി. ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത നിരവധി രോഗികൾക്ക് ആവശ്യമായ തുടർചികിത്സയും തിമിര ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
0 അഭിപ്രായങ്ങള്‍