എരുമപ്പെട്ടി തോട്ടിൽ വസ്ത്രം അലക്കാൻ ഇറങ്ങി കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി താളത്തിൽ വീട്ടിൽ പരേതനായ വീരാൻകുട്ടിയുടെ മകൾ സീനത്ത് (43) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ തോട്ടിലേക്ക് വസ്ത്രങ്ങൾ കഴുകാൻ പോയതായിരുന്നു, അപസ്മാര രോഗിയാണ് സീനത്ത്. വസ്ത്രങ്ങൾ കഴുകുന്നതിനിടെ അപസ്മാരം വന്ന് വീണതാകാമെന്നാണ് കരുതുന്നത്. 200 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു.-- മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റി. മാതാവ് നബീസ് സഹോദരൻ: അഷറഫ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ