പൊലീസില്‍ ജോലിക്ക് ചേരുന്നവര്‍ ജോലിഭാരം താങ്ങനാവാതെ ജീവനും കൊണ്ടോടുന്ന അവസ്ഥയാണുള്ളതെന്ന് മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്.

കേരള പൊലീസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "വർത്തമാനകാല പൊലീസിലെ ജോലി സമ്മർദങ്ങളും മാധ്യമ സമീപനവും" എന്നതായിരുന്നു സെമിനാർ വിഷയം. മനുഷ്യനാൽ അസാധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. 

ഉന്നത പൊലീസുദ്യോഗസ്ഥരും സർക്കാരും ഇക്കാര്യം പരിശോധിക്കണം. രണ്ട് ലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ജോലിഭാരം മൂലം നാലു വർഷത്തിനിടെ 81 ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. 890 പേർ അച്ചടക്ക നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.