മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിൽ പുളിമര മുത്തശ്ശിക്ക് ആദരവ്.
മുണ്ടത്തിക്കോട്: ഡി.വി.എൽ.പി സ്കൂളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള പുളി മുത്തശ്ശി യെ അദ്ധ്യാപക - രക്ഷാകർതൃ യോഗം ആദരവ് നൽകി. പി ടി എ പ്രസിഡന്റ് ആർ ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക വി.സരസ്വതി അധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായപി കെ ബാലമുരളി സ്വാഗതവും എ എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.
ഡിവിഷൻ കൗൺസിലർ കെ ഗോപാലകൃഷ്ണൻ പുളി മുത്തസ്സിയെ പൊന്നാട ചാർത്തി ആദരിച്ചു. എസ്.എസ്.ജി ചെയർമാൻ ഇ.എസ് സുമതിക്കുട്ടി, മുൻ എസ്.എസ്.ജി ചെയർമാൻ രാജൂ മാരാത്ത്, മേനേജർ കെ ഹരിദാസ്, കെ ചന്ദ്രദാസ്, കെ കെ സാഹിതൻ, സി വി നന്ദകുമാർ, സ്നേഹ ക്കൂടാരം പ്രസിഡന്റ് സുധിപന്തക്കൽ എന്നിവർ ആശംസകൾ നേർന്നു. അദ്ധ്യാപിക മാരായ റേസ്മ, അജിത, നന്ദിത എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ