തമിഴ്നാട്ടിലെ ആളിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കുവാൻ സാധ്യതയുണ്ടെന്നും ഭാരതപ്പുഴയിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരും എന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

തമിഴ്നാട്ടിലെ ആളിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറക്കുവാൻ സാധ്യതയുണ്ടെന്നും ഭാരതപ്പുഴയിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരും എന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ശനിയാഴ്ച മൂന്നുമണിവരെ ആളിയാർ ഡാമിൽ 1040 അടിക്ക് മുകളിൽ വെള്ളം എത്തിയിട്ടുണ്ട്. 1050 അടിയാണ് ഡാമിൻറെ ഫുൾ റിസർ ലെവൽ. മഴ തുടരുകയാണെങ്കിൽ അണക്കെട്ട് മിച്ചം വരാൻ സാധ്യതയുള്ള ജലം പുറത്തേക്ക് ഒഴുക്കും എന്നതിനാൽ ഭാരതപ്പുഴയിൽ ഉൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുവാൻ സാധ്യതയുണ്ട്. അതിനാൽ ചെറുതുരുത്തിയിൽ ഉൾപ്പെടെ ഭാരതപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.