അന്തർദേശീയ ചെസ് ദിന പോരാട്ടത്തിൽ കാഴ്ചപരിമിതർ കാഴ്ചശേഷിയുള്ളവരെ സമനിലയിൽ തളച്ചു.

അന്തർ ദേശീയ ചെസ് ദിനമായ ഇന്ന്  കാഴ്ചപരിമിതരും കാഴ്ചശേഷിയുള്ളവരും തമ്മിൽ ആവേശകരമായ ചെസ് പോരാട്ടം തൃശൂരിൽ അരങ്ങേറി. ചെസ് തൃശൂരും സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയും കേരളാ ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിൻ്റെ സഹകരണത്തോടെ തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻഎഡ്യുക്കേഷൻ ഹാളിലാണ് ഈ അപൂർവ്വ മത്സരം സംഘടിപ്പിച്ചത്.

ഇന്ത്യൻ ബ്ലൈൻഡ് ചെസ് ടീം അംഗങ്ങളായ മുഹമ്മദ് സാലി (കോഴിക്കോട്), അയ്ഷ സൈനബ് (പാലക്കാട്) നിലവിലെ സംസ്ഥാന ബ്ലൈൻഡ് ചെസ് ചാമ്പ്യൻ ടി ഷൈബു (കണ്ണൂർ), ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് സ്ഥാപകൻ കെ രാജൻ മാസ്റ്റർ (കാസർഗോഡ്) തുടങ്ങിയ 11 അന്തർദേശീയ റേറ്റഡ് കളിക്കാരടക്കം 15 അന്ധ ചെസ് താരങ്ങൾ ഒരു വശത്ത് അണിനിരന്നപ്പോൾ 11 അന്തർദേശീയ റേറ്റഡ് കളിക്കാരടക്കം 15 കാഴ്ചശക്തിയുള്ള ചെസ് താരങ്ങളും  അണിനിരന്നു.

മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ, സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ.വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ.സാംബശിവൻ, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, കേരളാ വർക്കിങ്ങ് ജേണലിസ്റ്റ് സ് യൂണിയൻ പ്രസിഡണ്ട് വിനീത എം.വി, ഐ.ഏ.എസ്.ഇ  പ്രിൻസിപ്പാൾ ഡോ.ഹാപ്പി, അഡ്വ. പാർവ്വതി മേനോൻ, സുരേഷ് കെ.ആർ., ജയചന്ദ്രിക, അജിത് കുമാർ രാജ, കെ.ടി. അഗസ്റ്റിൻ, ജോ പറപ്പിള്ളി, കെ.കെ.മണികണ്ഠൻ, ബിന്ദു മണികണ്ഠൻ എന്നിവർ കാഴ്ച പരിമിതചെസ് താരങ്ങളെ പൊന്നാട അണിയ്ച്ച് ആദരിച്ചു. കെ.രാജൻ മാസ്റ്റർക്കെതിരെ വി.എസ്.സുനിൽകുമാർ ആദ്യ കരുനീക്കം നടത്തിയതോടെ മത്സരങ്ങൾക്ക് തുടക്കമായി.

3 മണിക്കുറോളം നീണ്ട ചെസ് പോരാട്ടങ്ങൾക്കൊടുവിൽ കാഴ്ച പരിമിതചെസ് താരങ്ങൾ കാഴ്ചശക്തിയുള്ളവരെ 7.5 - 7.5 എന്ന സ്‌കോറിൽ സമനിലയിൽ തളച്ചു. കാഴ്ചപരിമിതരിൽ കെ.സത്യശീലൻ, മുഹമ്മദ് സാലി, ഷൈബു ടി, കെ.ദിലീപ്, കെ. മുസ്തഫ, വിബിൻ വിൽസൺ എന്നവർ വിജയികളായപ്പോൾ മറുപക്ഷത്ത് അഹസ് ഇ.യു, മനിൽ വി.എസ് , മാളവിക പ്രിയേഷ്, ദിൻഷ സി.എസ്, വിനീത, വിശ്വനാഥൻ ഏ.സി, എന്നിവർ വിജയം കണ്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.