അരിമ്പൂരിൽ ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.
കണ്ടശാങ്കടവിലുള്ള ഡി - കോഡ് ആംബുലൻസാണ് മറിഞ്ഞത്. ആംബുലൻസിൽ ഡ്രൈവറെ കൂടാതെ മറ്റു മൂന്നുപേർ ഉണ്ടായിരുന്നതായി പറയുന്നു. തൃശ്ശൂരിൽ നിന്ന് വരികയായിരുന്നു ആംബുലൻസ്. നിയന്ത്രണം വിട്ട് കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. കനത്ത മഴയും ഈ സമയം ഉണ്ടായിരുന്നു. രോഗികളല്ല ആംബുലൻസിൽ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. അമിതവേഗത്തിൽ എത്തിയ ആംബുലൻസ് മതിലിലും മരത്തിലും ഇടിച്ച് റോഡിലേക്ക് മറയുകയായിരുന്നു എന്ന് പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ