വടക്കാഞ്ചേരി മേഖലയിൽ മിന്നൽ ചുഴലിയും ശക്തമായ മഴയും ഇടിവെട്ടും; 5 മിനിറ്റ് കൊണ്ട് സംഭവിച്ചത് വൻ നാശനഷ്ടം.
വടക്കാഞ്ചേരി മേഖലയിൽ മിന്നൽ ചുഴലിയും ശക്തമായ മഴയും ഇടിവെട്ടും; 5 മിനിറ്റ് കൊണ്ട് സംഭവിച്ചത് വൻ നാശനഷ്ടം. പുരാവസ്തു സംരക്ഷണകേന്ദ്രമായ പള്ളിമണ്ണ ക്ഷേത്രത്തിലെ ഊട്ടുപുരയിലേക്ക് തെങ്ങുവീണ് ഭാഗികമായി ഊട്ടുപുര തകർന്നു.കുമ്പളങ്ങാട് പള്ളിമണ റോഡിൽ ഒട്ടനവധി വൈദ്യുതി തൂണുകളും തകർന്നിട്ടുണ്ട്. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഒട്ടനവധി മരങ്ങൾ കടപുഴകിയും ഇലക്ട്രിക്ക് പോസ്റ്റുകൾ വീണും വൈദ്യുതി വിതരണം താറുമാറായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ