വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജു ഇസ്മായിലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു.
വടക്കാഞ്ചേരി മണ്ഡലത്തിലെ ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, നിയോജകമണ്ഡലം ചുമതലയുള്ള പി.എ മാധവൻ Ex. MLA, ഡോ. നിജി ജസ്റ്റിൻ എന്നിവരുടെ യോഗം ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ എംപി വിളിച്ച് ചേർത്തിരുന്നു. ഈ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതോടെ മണ്ഡലത്തിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് അറുതിയായി.
ബ്ലോക്ക്- മണ്ഡലം ഓഫീസുകൾ ഒരുമിച്ച് പ്രവർത്തിക്കുവാനും ധാരണയായി. വടക്കാഞ്ചേരി നഗരസഭയിലെ ദുർഭരണത്തിനെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായതായി ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ