ചിയ്യാരം സെൻ്ററിൽ ബിജെപി ഒല്ലൂർ മണ്ഡലം അഞ്ചേരി ഏരിയയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

തലോർ : തൃശൂർ റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് ഒല്ലൂർ മണ്ഡലം - അഞ്ചേരി ഏരിയയുടെ നേതൃത്വത്തിൽ ചിയ്യാരം സെൻ്ററിൽ നടത്തിയ പ്രതിഷേധ ധർണ്ണ നടത്തി. ബി.ജെ.പി ഒല്ലൂർ മണ്ഡലം ജന:സെക്രട്ടറി  സുശാന്ത് ഐനിക്കുന്നത്ത് റോഡിലെ കുഴിയിൽ കിടന്ന് കൊണ്ടാണ് സമരത്തിന് നേതൃത്വം നൽകിയത്. 

ഏരിയ പ്രസിഡൻ്റ് ഗോപിനാഥ് ഈഴവപ്പടി അധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി ജെയിൻ പാലത്തിങ്കൽ ജില്ല സെൽ കോ. കൺവീനർ അശ്വിൻ വാര്യർ,ന്യൂനപക്ഷ മോർച്ച ജില്ല ജന:സെക്രട്ടറി ഫെബിൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് റോബിൻ മണ്ഡലം ഭാരവാഹികളായ ബിനോയ്,ഡിവിജ്, സന്തോഷ്, രേഖ പ്രകാശൻ, രമ്യ, അഞ്ചേരി ഏരിയ വൈസ് പ്രസിഡന്റുമാരായ ഹരി, സിജോ, ഒല്ലൂർ ഏരിയ പ്രസിഡൻ്റ് സുഭാഷ്  എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍