വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകൻ ശേഖർ അത്താണിക്കലിനെ അനുസ്മരിച്ചു.

വേലൂർ: പ്രശസ്ത വിദ്യാഭ്യാസ നാടകപ്രവർത്തകനായിരുന്ന ശേഖർ അത്താണിക്കലിനെ അനുസ്മരിച്ചു. 'സ്‌മൃതി2024' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി അധ്യക്ഷത വഹിച്ചു. പി.സി ഉണ്ണിച്ചെക്കൻ അനുസ്മരണ പ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർ പേഴ്‌സൺ പുഷ്‌പാവതി, സുമം മോഹൻദാസ്, ജയസിംഗ്, കുക്കു ദേവകി, പി.കെ വേണുഗോപാൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.