എന്താണീ ആർ.ഒ.വി.

"റിമോട്ടിലി ഓപ്പറേറ്റഡ് അണ്ടർവാട്ടർ  വെഹിക്കിൾ". വെള്ളത്തിന് അടിയിൽ ചെന്ന് പരിശോധന നടത്താനും ചിത്രങ്ങൾ എടുക്കാനുമുള്ള ചെറിയ റോബോട്ട് ആണ് ആർ.ഒ.വി. ഇതിനെ 'അണ്ടർവാട്ടർ ഡ്രോൺ" എന്നും "അണ്ടർവാട്ടർ റോബോട്ട്" എന്നും പറയാറുണ്ട്.ഒരു ചെറിയ റോബോട്ടിക് വാഹനം ആണിത്. ഇതിൽ ചിത്രം എടുക്കാൻ ക്യാമറകളും മനുഷ്യ സാന്നിധ്യം കണ്ടെത്താൻ തെർമൽ സെൻസറും,  മറ്റ് സംവിധാനങ്ങളും ഉണ്ട്. 

വെള്ളത്തിന് മുകളിൽ ഒരുക്കുന്ന ഫ്ലോട്ടിങ്ങ് പ്ലാറ്റ്ഫോമിൽ നിന്നാകും ഇതിനെ നിയന്ത്രിക്കുക. മുകളിലെ നിയന്ത്രണ സംവിധാനത്തിൽ നിന്നും തെതെർ എന്ന കേബിൾ ആർ.ഒ.വി യിലേക്ക് പോകും. അതിൽ പവർ നൽകാൻ വയറുകളും ക്യാമറയുടെ ഒപ്റ്റിക് കേബിളും ഉണ്ടാകും. ആർ.ഒ.വി യെ വെള്ളത്തിൽ മുന്നോട്ട് നീക്കാൻ ത്രസ്റ്ററുകൾ ഉണ്ട്. വെള്ളത്തിൽ വെളിച്ചം നൽകാൻ ശക്തമായ ഫ്ലാഷ് ലൈറ്റുകളും ഉണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.