ജില്ലയിലെ എല്ലാ റേഷന്‍കടകളിലും 2024 ജൂലൈ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യം എത്തിയിട്ടുള്ളതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അന്ത്യോദയ അന്ന യോജന (എ.എ.വൈ - മഞ്ഞ) കാര്‍ഡിന് 30 കി.ഗ്രാം അരിയും, 3 കി.ഗ്രാം ഗോതമ്പും സൗജന്യമായും, 2 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാ വിഭാഗം (പി.എച്ച്.എച്ച് - പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കി.ഗ്രാം അരിയും, 1 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. (കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 3 കി.ഗ്രാം കുറച്ച് അതിനുപകരം 3 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്).
പൊതുവിഭാഗം സബ്‌സിഡി (എന്‍.പി.എസ് - നീല) കാര്‍ഡിലെ ഓരോ അംഗത്തിനും 2 കി.ഗ്രാം അരി വീതം കി.ഗ്രാമിന് 4 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ കാര്‍ഡിന് അധിക വിഹിതമായി 4 കി.ഗ്രാം അരി കി.ഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം (എന്‍.പി.എന്‍.എസ് - വെള്ള) കാര്‍ഡിന് 5 കി.ഗ്രാം അരി വീതം കി.ഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. പൊതുവിഭാഗം സ്ഥാപനം (എന്‍.പി.ഐ - ബ്രൗണ്‍) കാര്‍ഡിന് 2 കി.ഗ്രാം അരി വീതം കി.ഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ റേഷന്‍ വിഹിതം കടകളില്‍ നിന്നും കൈപ്പറ്റാവുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ