വടക്കാഞ്ചേരി സുഹൃത് സംഘം - “സാന്ത്വനം 2024”

പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം, വർഷം തോറും നടത്തിവരാറുള്ള  കാരുണ്യ-സാമ്പത്തിക-സഹായ പദ്ധതിയായ "സാന്ത്വനം", 2024 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ,  പ്രവർത്തന പരിധിയിൽ വസിക്കുന്ന അശരണരും, കരുണ അർഹിക്കുന്നവരുമായവർക്ക് സഹായഹസ്തവുമായി ഒരിക്കൽ കൂടി എത്തിച്ചേരുന്നു.  

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള മുൻസിപ്പാലിറ്റി ആയ വടക്കാഞ്ചേരി, സമീപ  പഞ്ചായത്തുകളായ എരുമപ്പെട്ടി, മുള്ളൂർക്കര, തെക്കുംകര, വരവൂർ, ദേശമംഗലം, വേലൂർ, കടങ്ങോട് എന്നീ പ്രദേശങ്ങളിൽ നിന്നും, യു.എ.ഇ. യിൽ  പ്രവർത്തിച്ചുവരുന്ന പ്രവാസി സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ആഗോള കൂട്ടായ്മയാണ് വടക്കാഞ്ചേരി സുഹൃത് സംഘം. 1988ൽ സ്ഥാപിതമായ ഈ കൂട്ടായ്മയിലൂടെ, ഒട്ടനവധി കലാ-സാംസ്‌കാരിക പരിപാടികൾക്ക് പുറമെ, കാരുണ്യ-സഹായങ്ങളും, കായിക മത്സരങ്ങളും സംഘടിപ്പിച്ച്, യു.എ.ഇ. യിൽ ഇന്ന് അറിയപ്പെടുന്ന ഏറ്റവും മികച്ച സംഘടനകളിൽ ഒന്നാണ്.

സുഹൃത് സംഘം കാരുണ്യവിഭാഗത്തിൻ്റെ  നേതൃത്വത്തിൽ, വർഷം മുഴുവൻ നടന്നു കൊണ്ടിരിക്കുന്ന അടിയന്തിര സഹായങ്ങൾക്ക് പുറമെ,  സാന്ത്വനം എന്ന പേരിൽ വിശിഷ്യാ നടത്തുന്ന വിപുലമായ കാരുണ്യ സഹായ പദ്ധതിയുടെ ഈ പതിനൊന്നാം ശ്രേണിയിൽ, 10 ലക്ഷത്തിൽ പരം രൂപയുടെ സഹായങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 


മുൻഗണന വിഭാഗങ്ങൾ 

കാൻസർ രോഗികൾക്ക് ചികിത്സ സഹായം  

ഉന്നത പഠന സ്കോളർഷിപ്പ്

വിധവകൾക്ക് ജീവനോപാധി 

വയോജനങ്ങൾക്കു ധനസഹായം ‌ 

കിടപ്പ് രോഗികൾക്ക് സഹായം


എന്നീ വിഭാഗങ്ങളിൽ സ്വദേശത്തും വിദേശത്തും ഉള്ള സുഹൃത് സംഘം അംഗങ്ങളുടെയും നിയോജകമണ്ഡല, പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതരുടെയും ഉന്നത വിദ്യാലയ അധ്യാപകരുടെയും നേതൃത്വത്തിൽ, അർഹരായ, നിർധനരായ അശരണരെ കണ്ടെത്തി അവരെ ശ്രദ്ധയിൽപ്പെടുത്തിയാൽ മുൻഗണന  അനുസരിച്ച് അത് അർഹിക്കുന്നവരുടെ അവസ്ഥ കണക്കിലെടുത്ത് കമ്മറ്റി പരിശോധിച്ചു ഏറ്റവും അത്യാവശ്യമുള്ള വ്യക്തികൾക്ക് അല്ലെങ്കിൽ സഹായം അർഹിക്കുന്നവർക്ക് നേരിട്ട് സഹായം വിതരണം ചെയ്യാൻ ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ  വിഭാവനം ചെയ്ത ആശയങ്ങളിലൂടെ, ആയിരത്തിൽ പരം കുടുംബങ്ങളുടെ കഷ്ടപ്പാടുകളിൽ ഒപ്പം നിന്ന് സഹായിച്ച സുഹൃത് സംഘത്തിന്റെ  ഈ “സാന്ത്വനം 2024” ലും ഏറ്റവും അർഹരായവർക്ക്‌  മുന്നോട്ടുള്ള ജീവിതപ്രയാണത്തിന്  ഒരു കൈതാങ്ങായി തീരുംവിധം ഒരു ചെറു ഉപാധി ഒരുക്കികൊടുക്കുവാൻ സാധിക്കും  എന്ന് സുഹൃത് സംഘത്തിന് വേണ്ടി പ്രസിഡന്റ് ഹരീഷ് കൊളഞ്ചേരി അറിയിച്ചു. സുഹൃത് സംഘത്തിലെ നൂറോളം കാര്യനിർവ്വാഹക ങ്ങളോടൊപ്പം നാട്ടിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനു കാരുണ്യ വിഭാഗത്തിൽ സജിത്ത് , ഹരിദാസ് സി പി , സെക്രട്ടറി രാജേഷ് , ട്രഷറർ വിനു പോണോത്ത്‌,  രക്ഷാധികാരി ചന്ദ്രപ്രകാശ് ഇടമന , ഗ്ലോബൽ ചെയർമാൻ ശ്രീകുമാർ കോഴിക്കര , കേരള ഘടക ഭാരവാഹികൾ ആയ രവി കപ്പാരത്ത്‌, സ്വപ്ന ശ്രീകുമാർ , ഫൈസൽ അഹ്മദ്, വൈസ് പ്രസിഡണ്ട് അമീർ കാഞ്ഞിരക്കോട് , കെ.എസ് പ്രകാശ്  എന്നിവർ അടങ്ങുന്ന സമിതിയും രൂപികരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.