സൈൻ പ്രിന്റിംഗ് വ്യവസായത്തെ അടച്ചു പൂട്ടലിൽ നിന്നും സംരക്ഷിക്കും എസ്.പി.ഐ.എ

സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ (എസ്.പി.ഐ.എ) ജില്ലാ സമ്മേളനം പ്രസിഡണ്ട് എ.കെ സത്യന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ്‌ പി.പി ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജൈസൽ പുല്ലാളൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ എം.വി പ്രസാദ്, സ്റ്റീഫൻ മാടവന, സംസ്ഥാന സെക്രട്ടറിമാരായ സുബൈർ സുറുമ, അബൂബക്കർ സിദ്ദീഖ് എന്നിവർ അഭിവാദ്യങ്ങളാർപ്പിച്ചു.
ജില്ലാ സെക്രട്ടറി പി.എൻ ജയൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രമോദ് സി. വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ദേവദാസ് ഒ.ബി സ്വാഗതവും, കൺവീനർ സച്ചിൻ സി.ബി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ പി.എൻ ജയൻ, സെക്രട്ടറി പ്രമോദ് സി, ട്രഷറർ സച്ചിൻ സി.ബി.എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.