ചിറ്റിലപ്പിള്ളി കരിക്ക കോൾപാടത്ത് വെള്ളത്തിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചിറ്റിലപ്പിള്ളി കരിക്ക കോൾപാടത്ത് വെള്ളത്തിൽ വീണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലപ്പിള്ളി സ്വദേശി വൈലിക്കുന്നത്ത് വീട്ടിൽ ബാലൻ മകൻ ഹരികൃഷ്‌ണൻ (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ചൂണ്ടയും ആയി മീൻ പിടിക്കാൻ കൂട്ടുകാരനുമൊത്ത് പോയതായിരുന്നു.

ഏതാനും മണിക്കൂറിന് ശേഷം കൂട്ടുകാരന് ഫോൺ വന്നതിനെ തുടർന്ന് കൂട്ടുകാരൻ മടങ്ങി. അല്പസമയത്തിന്നുശേഷം തിരിച്ചു വന്ന കൂട്ടുകാരന് ഹരികൃഷ്ണനെ കാണാൻ ഉണ്ടയിരുന്നില്ല, വെള്ളത്തിലും മറ്റും അൽപ്പം നേരം തെരഞ്ഞശേഷം കാണാതായപ്പോൾ അവൻ പോയിട്ടുണ്ടാകും എന്ന് കരുതി ഇയാളും മടങ്ങി. ഞായറാഴ്ച രാവിലെ മൃതദേഹം വെള്ളത്തിൽ പൊന്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. പേരാമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടത്തും.

അമ്മ: മണി

സഹോദരങ്ങൾ: മുരളീകൃഷ്ണൻ, ജിജി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.