അകമല കുഴിയോട് പ്രദേശങ്ങളിൽ കുറുക്കൻ ശല്യം രൂക്ഷം.

വടക്കാഞ്ചേരി:  അകമല കുഴിയോട് പ്രദേശങ്ങളിൽ ആനയുടെയും പന്നികളുടെയും ശല്യത്തിന് പുറമേ വ്യാപകമായി കുറുക്കൻ ശല്യം ഉള്ളതായി അകമലനിവാസികൾ പരാതിപ്പെട്ടു. ഇരുട്ട്  വീണു കഴിഞ്ഞാൽ കുറുക്കന്മാർ കൂട്ടത്തോടെ വന്ന്  വളർത്തു കോഴികളെ പിടിക്കുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. 

നല്ല മഴയുള്ള രാത്രികാലങ്ങളിൽ ഉത്രാളി ക്ഷേത്രത്തിന്റെ  പിറകിലുള്ള വയലുകളിലും പറമ്പുകളിലും ഇവയുടെ വിളയാട്ടമാണ്. ഇതിൽ ചിലതിന് പേവിഷബാധ ഉണ്ടെന്ന സംശയത്തിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ തൊഴുത്തിൽ കയറി കറവുള്ള പശുക്കളെ കുറുക്കന്മാർ കടിക്കുമോ എന്ന ഭീതിയിലാണ് ഈ പ്രദേശത്തെ ക്ഷീരകർഷകർ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.