വടക്കാഞ്ചേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 'സമൂഹ ലളിതാ സഹസ്രനാമ ജപം' ഭക്തിസാന്ദ്രമായി.
വടക്കാഞ്ചേരി: ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി നടന്ന 'സമൂഹ ലളിതാ സഹസ്രനാമ ജപം' ഭക്തിസാന്ദ്രമായി. അഡ്വക്കേറ്റ് ടി.എസ് മായാദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻറ് സി.വിദ്യാസാഗർ അധ്യക്ഷനായിരുന്നു. മുള്ളൂർക്കര നന്ദഗോകുലം ആധ്യാത്മിക സമിതിയുടെ നേതൃത്വത്തിലായിരുന്നു സമൂഹ ലളിതാ സഹസ്രനാമ ജപം. മേൽശാന്തി ദുർഗ്ഗാദാസ് പുളിയത്ത് പൂജകൾക്ക് നേതൃത്വം നൽകി. തുടർന്ന് പ്രസാദ വിതരണം നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ