ചുമട്ടു തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണം - എം.രാധാകൃഷ്ണൻ.

കേരളത്തിലെ ചുമട്ടു തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും , അവർക്ക് ജീവിക്കാനാവശ്യമായ ന്യായമായ വേതനം ഉറപ്പുവരുത്തണമെന്നും എ.ഐ.റ്റി.യു.സി.ജില്ലാ ജോയിന്റ് സെക്രട്ടറി എം.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളി യൂണിയൻ (എ.ഐ.റ്റി.യു.സി.) വടക്കാഞ്ചേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രം തയ്യാറാക്കപ്പെടുന്ന തൊഴിൽ നിയമങ്ങളിൽ പെട്ടും , പർവ്വതീകരിച്ച് പ്രചരിപ്പിക്കപ്പെടുന്ന നോക്കുകൂലി പോലുള്ള അപൂർവ സംഭവങ്ങളിൽ അപഹസിക്കപ്പെട്ടും കേരളത്തിലെ ചുമട്ടു തൊഴിലാളികൾ ദുരിതമനുഭവിക്കുകയാണ്. ഇവർ ചെയ്യുന്ന സാമൂഹ്യസേവനങ്ങളെയും അനുഭവിക്കുന്ന ദുരിതങ്ങളെയും എല്ലാം പൊതുജനങ്ങളും സർക്കാരും തിരിച്ചറിയണമെന്നും എം.രാധാകൃഷ്ണൻ തുടർന്നു പറഞ്ഞു.

വടക്കാഞ്ചേരി സി.പി.ഐ.മണ്ഡലം കമ്മറ്റി ഹാളിൽ നടന്ന സമ്മേളനത്തിന് മുന്നോടിയായി മണ്ഡലം പ്രസിഡണ്ട് കെ.കെ.ചന്ദ്രൻ പതാക ഉയർത്തി. കെ.കെ.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എം.ജി.ശ്രീജിത് രക്തസാക്ഷിപ്രമേയവും , കെ.എം.ഷംസുദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.ഐ.മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ, എ.ഐ.റ്റി.യു.സി.നേതാക്കളായ സി.വി.പൗലോസ്‌, എം.യു.കബീർ, സുനിൽ കുന്നത്തേരി, സി.പി.ഐ.നേതാക്കളായ എ.ആർ.ചന്ദ്രൻ, എം.എ.വേലായുധൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.മണ്ഡലം സെക്രട്ടറി എം.എസ്.അബ്ദുൾറസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. 
തുടർന്ന് നടന്ന ചർച്ചകളിൽ പി.എസ്.സുരേഷ്, ശിഹാബ് എം.എസ്, പി.പി.ഉണ്ണികൃഷ്ണൻ, എ.കെ.സലിം എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ.കെ.ചന്ദ്രൻ (പ്രസിഡന്റ്) , കെ.പി.തോമസ് ( സെക്രട്ടറി), കെ.എ.അബ്ദുൾസലിം(ട്രഷറർ), കെ.എം.ഷംസുദീൻ(വൈസ് പ്രസിഡന്റ്),-പി.പി.ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. നിയുക്ത മണ്ഡലം സെക്രട്ടറി കെ.പി.തോമസ് നന്ദി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.