എങ്കക്കാട് കല്ലംകുണ്ട് പാലത്തിനരികിൽ കരിങ്കൽ ടൈലുകൾ കയറ്റി വന്ന ലോറി തിരിക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തിയും തകർത്ത് റോഡിൽ കുടുങ്ങി.
ഹൈദരാബാദിൽ നിന്നും കരിങ്കല്ലു കൊണ്ടുള്ള ടൈൽ കൊണ്ടുവന്ന ലോറി എങ്കക്കാട് ഭരതൻ റോഡിലെ കല്ലംകുണ്ട് പാലത്തിന് സമീപം ലോറിയിൽ ഉണ്ടായിരുന്ന പകുതിയോളം ലോഡ് ഇറക്കി ബാക്കിയുള്ളവ മണ്ണുത്തിയിലേക്ക് കൊണ്ടുപോകുന്നതിനായി തിരിക്കുന്നതിനിടയാണ് പാലത്തിന് സമീപം കുടുങ്ങിയത്. കരിങ്കല്ലിൽ കെട്ടിയുയർത്തിയ റോഡിന്റെ വശം തകർന്നാണ് ലോറി പാടത്തേക്ക് ചരിഞ്ഞതെന്ന് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ ശിവകുമാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ