ചാവക്കാട് ക്ഷേത്രത്തില്‍ മോഷണം.
ചാവക്കാട് : പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ച് 6 പവനോളം സ്വർണാഭരണങ്ങളും, വെള്ളി, പണം എന്നിവയും മോഷ്ടിച്ചു. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തുകയറിയാണ് സ്വർണ്ണവും പണവും കവർന്നത്. ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണ്ണവേല്‍ ഉള്‍പ്പടെ 6 പവൻ സ്വർണ്ണമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23000 രൂപയും കവർന്നിട്ടുണ്ട്. രാവിലെ ക്ഷേത്രത്തില്‍ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ