ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു.

വടക്കാഞ്ചേരി : ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇന്ദിരാഗാന്ധി കൊല ചെയ്യപ്പെട്ടിട്ട് 40 വർഷം തികയുകയാണ്. തൻ്റെ ഓരോ തുള്ളി രക്തവും രാജ്യത്തിൻ്റെ ദേശീയതയും, മതേതരത്വവും കൂടുതൽ ദൃഢമാക്കുമെന്നു പറഞ്ഞ ഇന്ദിരാജി രാജ്യത്തിനും കോൺഗ്രസിനും എന്നും അഭിമാന നക്ഷത്രമായിരുന്നു എന്ന് ഇന്ദിരാജിയുടെ രക്ത സാക്ഷിത്വദിന ചടങ്ങ് ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി ഷാഹിദ റഹ്‌മാൻ പറഞ്ഞു. വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പരിസരത്ത് വെച്ചു നടന്ന അനുസ്മരണ ചടങ്ങ് മണ്ഡലം പ്രസിഡണ്ട് ബിജു ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജിജോ കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി.

 ബ്ലോക്ക് സെക്രട്ടറി  ശശിമംഗലം,  നേതാക്കളായ  ശ്രീധരൻ, ജൈമോൻ എം.ജെ, സിദ്ധിക്ക് കെ എച്,സുധൻ എം.എ ,അനൂപ്, അനു സെബാസ്റ്റ്യൻ, രാജൻ മംഗലം, ബാബു പുല്ലാനിക്കാട്,ബൂത്ത്‌ പ്രസിഡന്റുമാരായ ജി ഹരിദാസ്, ഷാജി അകമ്പാടം,വില്യംസ് എൻ എ, ഇബ്രാഹിം, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ മുസ്തഫ, നന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.