മുണ്ടത്തിക്കോട് കോടശ്ശേരി മല വാവ്/ കാവടി ഉത്സവത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരസഭ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തി.

മുണ്ടത്തിക്കോട് കോടശ്ശേരി മല വാവ്/ കാവടി ഉത്സവത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരസഭയുടെയും ഹരിത കർമ്മ സേനയുടെയും ആഭിമുഖ്യത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് വിവിധ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോടശ്ശേരി അമ്പല പരിസരത്ത്‌  പ്രത്യേകമായ ബോട്ടിൽ ബൂത്ത്, മുണ്ടതിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ ജൈവ/അജൈവ മാലിന്യം സംഭരിക്കുന്നതിന് കുട്ടകൾ, താൽക്കാലിക വഴിയോര കച്ചവടക്കാർക്ക് മാലിന്യം നിക്ഷേപിക്കുന്നതിന് ഹരിത കർമ സേന യൂസർ ഫീ ഈടാക്കി ചാക്കുകൾ  എന്നിവ വിതരണം ചെയ്തു. നഗരസഭ സെക്രട്ടറി കെ.കെ മനോജ്‌ നേതൃത്വം നൽകി. JHI മാരായ സിദ്ദിഖ്, വിബി, ഐശ്വര്യ, സുജിത് എന്നിവരും നഗരസഭ ഹെൽത്ത്‌ വിഭാഗം ജീവനക്കാരായ  ജയകുമാർ, അഭിജിത്, പ്രമോദ്, സുനിൽ ഹരിത കർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.