കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബി.ജെ.പി സ്ഥാനാർത്ഥികളായി.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബി.ജെ.പി സ്ഥാനാർത്ഥികളായി. പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും സ്ഥാനാർത്ഥികളാകും. ഡൽഹിയിൽ ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് നവ്യാ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥനാർഥിയുമായിരുന്നു. കേരളത്തിൽ ബി.ജെ.പിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. പാലക്കാട്ടെ അവസാന സ്ഥാനാർഥി പട്ടികയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, സി. കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ