ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ട്രെയിനിൽ വെച്ച് ഗേവിന്ദച്ചാമി ആക്രമിച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ട്രെയിനിൽ വെച്ച് ഗേവിന്ദച്ചാമി ആക്രമിച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കാരക്കാട് മുല്ലക്കൽ വീട്ടിൽ 34 വയസ്സുള്ള സന്തോഷ് ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. മിനിഞ്ഞാന്ന് രാത്രി കിടപ്പുമുറിയിൽ എത്തി കിടന്നതാണ്. ഇന്നലെ ഉച്ചയായിട്ടും വാതിൽ തുറക്കാത്തത് കണ്ട് അമ്മ അയൽവാസിയുടെ സഹായത്താൽ വാതിൽ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.