പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍.
പാലക്കാട് : ശോഭ സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തി. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സുരേഷ് ഗോപി കത്തയച്ചു. കഴിഞ്ഞ ലോക്സ്ഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വാദിക്കുന്നത്. ഇതിനിടെയാണ് നിര്‍ണായക നീക്കവുമായി സുരേഷ് ഗോപി കളത്തിലിറങ്ങിയത്. അതേസമയം, ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ സി. കൃഷ്ണകുമാര്‍ വിഭാഗം പാരയാകുമോയെന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ