ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് പരിധിയിലെ ഭൂമിരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരത്തിന് അപേക്ഷ ക്ഷണിച്ചു.

 

ചാലക്കുടി : ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് പരിധിയിലെ ഭൂമിരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂവുടമകളില്‍ നിന്നും വിലക്കെടുത്ത ഭൂമി വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. 10 സെന്റില്‍ കുറവ് ഭൂമിയുളള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൃശ്ശൂര്‍ ജില്ലയിലെ താമസക്കാരും സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരോ, കുടുംബ സ്വത്ത് വിഹിതം ലഭിക്കാന്‍ ഇല്ലാത്തവരോ ആയിരിക്കണം. ആദ്യഘട്ടം തീര്‍ത്തും ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും.

 നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ട്രൈബല്‍ ഡവല്പ്‌മെന്റ് ഓഫീസ് ചാലക്കുടി, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആമ്പല്ലൂര്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍ 2024 നവംബര്‍ 30 ന് വൈകീട്ട് 5 നകം ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ, ചാലക്കുടി ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.