നിർത്തിയിട്ടിരുന്ന മിനിലോറിയിൽ സ്കൂൾ ബസിടിച്ച് അപകടം.
വേലൂർ : നിർത്തിയിട്ടിരുന്ന മിനിലോറിയിൽ സ്കൂൾ ബസിടിച്ച് അപകടം. രണ്ട് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു. പെരിങ്ങണ്ടൂർ പോപ് പോൾ മേഴ്സി ഹോം സ്കൂൾ ബസ് ആലിഞ്ചോട് വളവിൽ നിർത്തിയിട്ടിരുന്ന വിറക് കയറ്റിയ അശോക് ലെയ്ലാന്റ് മിനിലോറിയുടെ പുറകിലാണ് ഇടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 യോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മിനിലോറി കാനയിലേയ്ക്ക് ചാടി റോഡരികിലുള്ള വീട്ടുമതിലിൽ ഇടിച്ചു നിന്നു. സ്കൂൾ ബസിന്റെ മുൻവശവും ചില്ലും പൂർണമായും തകർന്നു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ