വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി സേവാഭാരതി ഭൂമി കണ്ടെത്തി.
കല്പറ്റ: കുപ്പാടി വില്ലേജില്‍, നൂല്‍പ്പുഴ ശ്രീനിലയത്തില്‍ എം.കെ. മീനാക്ഷിയുടെയും മൂന്നു മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കര്‍ സ്ഥലമാണ് സേവാഭാരതി വാങ്ങിയത്. വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം. സേവാഭാരതിയുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ തീറാധാരം എഴുതി രജിസ്റ്റര്‍ ചെയ്തു. ദുരന്തം നടന്ന ദിവസം മുതല്‍ സേവാഭാരതിയുടെ ഓഫീസ് ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചുവരികയാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ ഗ്രാമവാസികളെ അവരുടെ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റി വരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ