പ്രശസ്ത കഥകളി ആചാര്യനും 'മുൻഷി'യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ നേടിയപ്രശസ്ത നടൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി (76) അന്തരിച്ചു.

പെരിത്തൽമണ്ണ :  നരിപ്പറ്റ നാരായണൻ നമ്പൂതിരി ഹൈസ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. കീഴ്പ്പടം കുമാരൻ നായരും സദനം കൃഷ്ണൻ കുട്ടിയുമായിരുന്നു ആശാന്മാർ. വിദ്യാർത്ഥിയായിരിക്കെ കേന്ദ്ര ഗവൺമെൻ്റ് സ്‌കോളർഷിപ്പും ജൂനിയർ ഫെലോഷിപ്പും സംസ്ഥാന സർക്കാരിൻ്റെ സ്വർണ്ണ മെഡലും നരിപ്പറ്റ നാരായണൻ നമ്പൂതിരി നേടിയിട്ടുണ്ട്.

 കലാമണ്ഡലം പുരസ്‌കാരങ്ങൾ  അടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ  തേടിയെത്തി. സദനം, കലാമണ്ഡലം എന്നിവിടങ്ങളിലും പിന്നീട് കാലിക്കറ്റ് സർവകലാശാലയിലെ തൃശൂർ ലാലൂരിലെ സ്കൂൾ ഓഫ് ഡ്രാമയിലും അദ്ദേഹം  പഠിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപ  ഹാസ്യ പരിപാടിയായ "മുൻഷി"യിലെ പ്രധാന കഥപാത്രത്തെ ദീർഘകാലം അവതരിപ്പിച്ച് നരിപ്പറ്റ നാരായണൻ നമ്പൂതിരി ജനശ്രദ്ധ നേടിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.