വടക്കാഞ്ചേരി നഗരസഭയിലെ ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിപക്ഷ ഇറങ്ങിപ്പോക്ക്.

വടക്കാഞ്ചേരി നഗരസഭയിൽ പ്രതിപക്ഷത്തിനെതിരെ വ്യാജ പരാതി അടിയന്തര പ്രമേയമായി കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം  വിയോജനക്കുറിപ്പ് രേഖപ്പെടുത്തി നഗരസഭായോഗം ബഹിഷ്കരിച്ചു. നഗരസഭയിലെ അഴിമതി ചോദ്യം ചെയ്തതിനെതിരെയാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാജ പരാതി ഉണ്ടാക്കി അടിയന്തര പ്രമേയം അവതരിപ്പിച്ചത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

 പ്രളയകാലത്തെ മണ്ണു വില്പനയും ചെലവുകളും സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോടികൾ ബാധ്യതയാക്കിയ താൽക്കാലിക ജീവനക്കാരുടെ പുനർ നിയമനം അനുവദിക്കാനാവില്ല എന്നും പ്രതിപക്ഷം  ആവശ്യപ്പെട്ടു. K അജിത്‌കുമാർ , S A A ആസാദ്, K T ജോയ്, P N വൈശാഖ്, സന്ധ്യ കൊടയ്ക്കാടത്ത്, K N പ്രകാശൻ, ഗോപാലകൃഷ്ണൻ.K, K M ഉദയബാലൻ, രമണി പ്രേമദാസൻ, നബീസ നാസറലി, ജിജി  സാംസൺ, നിജി ബാബു  എന്നീ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.