തൃശൂർ പൂരം കലക്കൽ വിവാദത്തിൽ കേസെടുത്ത് പോലീസ്.

തൃശൂർ :  പ്രത്യേക അന്വേഷണ  സംഘത്തിലെ ഇൻസ്പെക്ടർ ചിത്ത രഞ്‌ജൻന്‍റെ പരാതിയിലാണ് തൃശൂർ ടൗണ്‍ ഈസ്റ്റ് പോലീസ് കേസെടുത്തത്. അതേസമയം  എഫ്ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല  ഗൂഢാലോചന, മതപരമായ ആഘോഷം തടസപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുന്ന ഐപിസി 295 എ, 120 ബി, 153 വകുപ്പുകൾ പ്രകാരമാണു കേസ്. പൂരം കലക്കൽ വിവാദവുമായി  ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.

എഡിജിപിയുടെ പൂരം കലക്കൽ റിപ്പോർട്ടിൻമേൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെ വിവിധ പരാതികളിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരാതി നൽകുകയായിരുന്നു. എസ്ഐടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തുടരന്വേഷണത്തിനായി എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.