പ്രതിഷേധ പ്രകടനവും , പി.പി ദിവ്യയുടെ കോലവും കത്തിച്ചു.
വടക്കാഞ്ചേരി : കണ്ണൂർ എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കുക, ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും, പി.പി ദിവ്യയുടെ കോലവും കത്തിച്ചു.
പ്രതിഷേധ സമരം ഡി.സി.സി ജന: സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി ജയദീപ് അദ്ധ്യക്ഷത വഹിച്ചു. ഷാഹിദ റഹ്മാൻ ,ജി ജോ കുരിയൻ, പി.ജെ രാജു , എസ് എ എ ആസാദ്, എൻ.ആർ രാധാകൃഷ്ണൻ , ജയ്സൺ മാത്യു,ബിജു ഇസ്മയിൽ, ജോസഫ് ചുങ്കത്ത് , ജയൻ മംഗലം, ബുഷ്റ റഷീദ്, സന്ധ്യ കൊടക്കാടത്ത് ,കമലം ശ്രീനിവാസൻ, നെ ബീസ നാസറലി , ഒ. ശ്രീകൃഷ്ണൻ ,പി.എസ് റഫീഖ്, ബിജു ഇ ടി, കെ.കെ അബൂബക്കർ, ബിജു കൃഷ്ണൻ ,, സി. ആർ രാധാകൃഷ്ണൻ , നന്തിലത്ത് ഗോപാലകൃഷ്ണൻ , ജോണി ചിറ്റിലപ്പിള്ളി, റോയ് ചിറ്റിലപ്പിള്ളി, എം.ജെ അഗസ്റ്റിൻ ,ജോസ് മണി പുത്തൂർ, പി.വി ഹസനാർ കെ.കൃഷ്ണകുമാർ, അഷറഫ് കരുമത്ര എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ