ഭാഗവത തത്ത്വസമീക്ഷാ സത്രസമിതി യോഗം.

 വടക്കാഞ്ചേരി : ശ്രീമദ് ഭാഗവതതത്വസമീക്ഷാ സത്രസമിതിയുടെ യോഗം പാർളിക്കാട് നൈമിഷാരണ്യത്തിൽ സ്വാമി ഭൂമാനന്ദ തീർത്ഥ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.  ഭാഗവത ദർശനങ്ങൾ സമൂഹത്തിൽ സമഗ്രമായി പ്രചരിപ്പിയ്ക്കുവാൻ നൈമിഷാരണ്യം സഭാ നികേതൻ സ്ഥിരം വേദിയാകുമെന്ന് സ്വാമിജി പറഞ്ഞു. ബ്രഹ്മർഷിദേവപാലൻജി  രചിച്ച "ശ്രീകൃഷ്ണാവതാര സ്തുതി" എന്ന ഗ്രന്ഥം ചടങ്ങിൽ സ്വാമി പ്രകാശനം ചെയ്തു. സ്വാമി നിഖിലാനന്ദ സരസ്വതി സ്വാഗതവും പ്രൊഫ. സാധു പദ്മനാഭൻ ആമുഖവും  പറഞ്ഞു.  മാ ഗുരുപ്രിയ, കെ.  വിജയമേനോൻ, എന്നിവർ സംസാരിച്ചു. രമേഷ് കേച്ചേരി നന്ദി പറഞ്ഞു. സത്‌സംഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാമിജി പ്രസാദം നൽകി. 

സത്രത്തി നോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന  "ഭാഗവതോത്സവം 2024" മത്സരങ്ങൾ നവംബർ 21, 22 എന്നീ തിയ്യതികളിൽ നടത്തും . ശ്ലോകാലാപനം , പ്രസംഗം, ഉപന്യാസം,  പ്രശ്നോത്തരി എന്നിവ 21ന് വേദവ്യാസഭവനിലും ചിത്രരചന, വിഷ്ണുസഹസ്രനാമജപം എന്നിവ 22ന് സഭാനികേതനിലും വച്ചാണ് നടക്കുക. സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ തലങ്ങളിൽ വെവ്വേറെ ആയിരിയ്ക്കും മത്സരങ്ങൾ നടക്കുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 2000, 1500, 1000 രൂപയുടെ ക്യാഷ് സമ്മാനവും പ്രമാണപത്രവും ഉപഹാരവും സമ്മാനമായി നല്കും.  പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹനസമ്മാനവും ഉണ്ടായിരിയ്ക്കുന്നതാണ്.  പങ്കെടുക്കുവാൻ താല്പര്യം ഉള്ള വിദ്യാർഥികൾ നവംബർ 10 നു മുൻപ് 9446036699, 9539058960 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.