വയലാർ രാമവർമ്മ അനുസ്മരണം ഒക്ടോബർ 20 ന് പി.കെ.മേദിനി ഉദ്ഘാടനം ചെയ്യും.
വടക്കാഞ്ചേരി: വടക്കാഞ്ചേരി വയലാർ രാമവർമ്മാ സ്മാരക ലൈബ്രറിയും യുവകലാസാഹിതി മണ്ഡലം കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 41-ാമത് അനശ്വര കവി വയലാർ രാമവർമ്മാ അനുസ്മരണം മലയാളത്തിൻ്റെ വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്യും. 2024 ഒക്ടോബർ 20 ന് ഞായറാഴ്ച ഉച്ചക്ക് 2-30ന് വടക്കാഞ്ചേരി സിപിഐ ഓഫീസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലങ്കോട് ലീലാകൃഷ്ണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ കവി ഹരിയേറ്റുമാനൂര് രചിച്ച "വാ തുറന്നാൽ വയലാർ" എന്ന കൃതി എഴുത്തുകാരനും ഗവേഷകനുമായ ടിനോ ഗ്രേസ് തോമസ് വയലാർ രാമവർമ്മയുടെ പേരക്കുട്ടിയുടെ രേവതി വർമ്മയുടെ മകൻ മാസ്റ്റർ ജെ. സിദ്ധാർത്ഥ വർമ്മക്ക് ആദ്യ പ്രതി നല്കി പ്രകാശനം ചെയ്യും.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എ.മ്യൂസിക്കിന് ഒന്നാം റാങ്ക് നേടിയ അനുശ്രീ.കെ.ദീപക്കിനെ പരിപാടിയിൽ അനുമോദിക്കും. ഇടയ്ക്കാ വാദകൻ തൃശൂർ കൃഷ്ണകുമാർ, ഇ.എം. സതീശൻ, ഗായിക സൈബുന്നിസ ടീച്ചർ, വയലാർ രാമവർമ്മയുടെ മക്കളായ ഇന്ദുലേഖാ വയലാർ, യമുനാ വയലാർ, യുവകലാസാഹിതി സംസ്ഥാന- ജില്ലാ ഭാരവാഹികളായ സി.വി. പൗലോസ്, സോമൻ താമരക്കുളം, സി.കെ. രത്നകുമാരി,മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ, കൗൺസിലർ സരിതാ ദീപൻ,എം. ആർ. സോമനാരായണൻ, എം.യു. കബീർ എന്നിവർ പങ്കെടുക്കും. പ്രമുഖ ഗായകർ വയലാർ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ