ദാന അതിതീവ്ര ചുഴലിക്കാറ്റ് ആയേക്കും. സംസ്ഥാനത്ത് ശക്തമായ മഴ തുടരും
ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ഇപ്പോൾ ഒഡീഷയിലെ കനിക ദ്വീപിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ. കാറ്റിന്റെ വേഗത കൂടി മണിക്കൂറിൽ 90 കിലോമീറ്റർ ആകുന്നു. മർദ്ദം 990 mb. രാത്രിയോടെ കാറ്റിന്റെ വേഗത 126 കിലോമീറ്റർ എത്താൻ സാധ്യതയുണ്ട്. നാളെ രാവിലെ ഒഡീഷ തീരം കടക്കും.
നേരത്തേ ഉള്ള ട്രാക്കിൽ നിന്നും നേരിയ മാറ്റം വന്നേക്കും. സിസ്റ്റം തീരം തൊട്ട് നേരെ വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്നതിന് പകരം കര കടന്നയുടൻ തെക്ക് പടിഞ്ഞാറ് ദിശയിൽ തിരിഞ്ഞ് ഒഡിഷ - ആന്ധ്ര ദിശയിൽ നീങ്ങിയേക്കും. ശക്തി കുറഞ്ഞു ഡിപ്രഷൻ ആയി ഒക്ടോബർ 26 വരെ കരയിലൂടെ നീങ്ങും.
സിസ്റ്റത്തിന്റെ ട്രാക്ക് നിയന്ത്രിക്കുന്നത് വടക്ക് കിഴക്ക് ദിശയിൽ ഉള്ള മേഖലയാണ്. എന്നാൽ ഇന്നലെ അറബി കടലിന് മുകളിൽ രൂപം കൊണ്ട അതിമർദ മേഖല സിസ്റ്റത്തെ തെക്കോട്ട് തിരിക്കാൻ സാധ്യതയുണ്ട്. അതാവും ട്രാക്ക് തെക്കോട്ട് മാറ്റുന്നത്. കേരളത്തിൽ ശക്തമായ മഴ തുടരും. കേരള തീരത്ത് ഒരു ചക്രവാത ചുഴി രൂപം കൊണ്ടിട്ടുണ്ട്.മലയോര മേഖലയിൽ മഴ അതിശക്തമാകാൻ ഇടയുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ