സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.

തൃപ്രയാർ : ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു. 69 വയസ്സായിരുന്നു. ഏറെ നാളായി അസുഖബാധിതനായി  തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നിരൂപണഗ്രന്ഥങ്ങളും വടക്കേടത്ത് രചിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായിരുന്ന ബാലചന്ദ്രന്  അനവധി പുരസ്‌കാരങ്ങളും  ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ പൊതു ദർശനത്തിനുശേഷം ഞായറാഴ്ച തൃപ്രയാറിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.