വയോജന സംഗമം നടത്തി.
വടക്കാഞ്ചേരി : ലൈബ്രറി കൗൺസിലിൻ്റെ പ്രൊജക്ടിൻ്റെ ഭാഗമായി കുമ്പളങ്ങാട് വായനശാലയിൽ വായനശാല പ്രവർത്തകരായ വയോജനങ്ങളുടെ സംഗമം നടന്നു. തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. സേതുമാധവൻ അധ്യക്ഷനായി മറവിരോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തെക്കുറിച്ച് തൃശൂർ സ്‌മൃതിപഥം അഡ്‌മിനിസ്‌ട്രേറ്റർ സുരേഷ് കുമാർ ഒ.പി. ക്ലാസ്സെടുത്തു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം അജിത് കിഷോർ, സീനിയർ സിറ്റിസൻ ഫോറം ജില്ല സെക്രട്ടറി സി.സി ജോസ്, വയോജന വേദി സെക്രട്ടറി സണ്ണി വിജെ, എം.എ. വേലായുധൻ , തങ്കം കെ.കെ എന്നിവർ സംസാരിച്ചു. നാല്, അഞ്ച്, ആറ് ഡിവിഷനുകളിൽ നിന്നായി എൺപത്തിയെട്ടു പേർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ