ചേലക്കര മണ്ഡലത്തിന്റെ പ്രതിനിധിയാകാനുള്ള അവസരം യു.ആർ. പ്രദീപിനെ പാർട്ടി ഏൽപ്പിക്കുന്നത് ഇത് രണ്ടാംതവണ. ആദ്യതവണത്തെ മികച്ച ജയം ഇത്തവണയും ആവർത്തിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിശ്വാസം.

ചേലക്കര : ഔദ്യോഗികപ്രഖ്യാപനം വൈകിയാണ് വന്നതെങ്കിലും അണികളുടെ മുന്നിൽ പ്രദീപ് തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി. അത്തരത്തിലുള്ള ചർച്ചകളും വിലയിരുത്തലുകളും ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു. മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പല്ലൂർ സ്വദേശിയായ പ്രദീപ് 2016-ൽ 10,200 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന കെ.എ. തുളസിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നിലവിൽ കേരള സംസ്ഥാന പട്ടികജാതി -പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനാണ്.

ചെന്നൈയിൽ ഡിഫൻസ് സ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മദ്രാസ് സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദ ഡിപ്ലോമയും നേടി. 2000-ൽ സി.പി.എം. അംഗമായി. ദേശമംഗലം പഞ്ചായത്തിൻ്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന പ്രദീപ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്നു. നിലവിൽ സി.പി.എം. വള്ളത്തോൾനഗർ ഏരിയാ കമ്മിറ്റിയംഗമാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍