വടക്കാഞ്ചേരി : എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ ചരൽ പറമ്പ് പ്രദേശത്ത് ഗുരുശക്തി മൈക്രൊ യൂണിറ്റിൻ്റെ ഉദ്ഘാടനം തലപ്പിള്ളി എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് നിർവ്വഹിച്ചു. ശാഖാ സെക്രട്ടറി സുഭാഷ്പുഴയ്ക്കൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് സി.ജി. ശശീന്ദ്രൻ സ്വാഗതവും, ഗുരുശക്തി യൂണിറ്റിൻ്റെ കൺവീനർ ആർ. രശ്മി നന്ദിയും രേഖപ്പെടുത്തി.
മൈക്രൊ യൂണിറ്റിൻ്റെ പ്രവർത്തനത്തെ കുറിച്ച് വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, സെക്രട്ടറി പി.കെ. ശോഭ, വൈസ് പ്രസിഡന്റ് സുധർമ്മ ശ്രീകൃഷ്ണൻ എന്നിവർ ക്ലാസ്സ് എടുത്തു. പി.എസ്.സുനിൽകുമാർ വനിതാ സംഘം എക്സിക്യുട്ടീവ് അംഗങ്ങളായ ജയന്തി മോഹനൻ, ഉഷ വത്സൻ, സജി സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ ഗുരുശക്തി മൈക്രൊ യൂണിറ്റിൻ്റെ എല്ലാ അംഗങ്ങളും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍